NEWS
തിരുവനന്തപുരത്ത് യുവാവ് അമ്മയെ ബലാത്സംഗം ചെയ്തു
17/03/2025 01:07 PM IST
nila

തിരുവനന്തപുരം പള്ളിക്കലിൽ യുവാവ് അമ്മയെ ബലാത്സംഗം ചെയ്തു. കിടപ്പുരോഗിയായ എഴുപത്തിരണ്ടുകാരിയെയാണ് നാൽപ്പത്തിയഞ്ചുകാരനായ മകൻ മദ്യലഹരിയിൽ ബലാത്സംഗം ചെയ്തത്. വയോധികയുടെ മകളുടെ പരാതിയിൽ കേസെടുത്ത പള്ളിക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വയോധികകയുടെ മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











